കിണറ്റിലിറങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ രക്ഷിച്ചു

പനമറ്റം: കിണറ്റിൽ ശ്വാസതടസ്സം അനുഭവപ്പെട്ടയാളെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. ഇളംകാട് ടോപ്പ് വലിയതൃപ്പള്ളിക്കൽ ജോമോനാണ്​ (46) കിണറ്റിൽ കുടുങ്ങിയത്. എലിക്കുളം പനമറ്റം കുറമ്പങ്ങാട്ട് സോണിയുടെ പുരയിടത്തിലെ കിണർ വൃത്തിയാക്കുന്നതിനായാണ് ജോമോൻ കിണറ്റിലിറങ്ങിയത്. കിണറിനുള്ളിൽ ഓക്‌സിജൻ ലഭിക്കാതെ ജോമോൻ അവശനാവുകയായിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷസേന ആദ്യം ഓക്‌സിജൻ സിലിണ്ടറുകൾ കിണറ്റിലിറക്കി ശ്വാസം ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കി. പിന്നീട്​ ജോമോനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.