മഹാകാളിപാറ ക്ഷേത്രത്തില്‍ മീനഭരണി ഉത്സവം

തമ്പലക്കാട്: മഹാകാളിപാറ ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഈമാസം 31മുതല്‍ ഏപ്രില്‍ നാലുവരെ നടക്കും. തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്‍റെയും മേല്‍ശാന്തിമാരായ വേദശര്‍മന്‍, വിഷ്ണു നമ്പൂതിരി എന്നിവരുടെയും കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. മീനഭരണി ദിവസമായ നാലിന് രാവിലെ 4.30ന് എണ്ണക്കുടം അഭിഷേകം, ആറിന് നവകം, ശ്രീഭൂതബലി, ഏഴിന് കാഴ്ചശ്രീബലി, തിരുമുമ്പില്‍ പറയെടുപ്പ്. 8.30ന് കാവടി, കുംഭകുടഘോഷയാത്ര, 11ന് കാവടി, കുംഭകുടനൃത്തം, അഭിഷേകം, പറയെടുപ്പ്, 11.30ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.