മൂലമറ്റം: തട്ടുകടയിൽ ഭക്ഷണം തീർന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിനിടെ സ്കൂട്ടറിൽ സഞ്ചരിച്ച സനലിനും പ്രദീപിനും വെടിയേറ്റത് സുഹൃത്തിന്‍റെ വീട്ടിലെത്തി മടങ്ങും വഴി. മൂലമറ്റം കിഴക്കേക്കര കോളനിക്ക് സമീപം താമസിക്കുന്ന വാത്തിക്കാട്ട് വിഷ്ണുവിന്‍റെ വീട്ടിൽ പോയി മടങ്ങി വരുംവഴിയാണ് ഇരുവർക്കും വെടിയേറ്റത്. പതിവായി വിഷ്ണുവിന്‍റെ വീട്ടിലെത്താറുള്ള സനൽ അവിടെ നിന്ന് അത്താഴം കഴിച്ച ശേഷമാണ് മടങ്ങാറുള്ളത്. എന്നാൽ, ശനിയാഴ്ച രാത്രി അൽപനേരം മാത്രം ആവീട്ടിൽ ചെലവഴിച്ച സനൽ, വിഷ്ണുവിന്‍റെ മാതാവ് ജലജയിൽനിന്ന് ഭക്ഷണം പാത്രത്തിൽ വാങ്ങി മൂലമറ്റത്തെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. സ്കൂട്ടറിൽ അറക്കുളം എ.കെ.ജി കവലയിലെത്തിയപ്പോഴാണ് ഇവർക്ക് പിൻഭാഗത്തുനിന്ന് വെടിയേറ്റത്. വെടിയേറ്റ ഇരുവരും തെറിച്ചുവീണു. പിൻസീറ്റിലിരുന്ന സനൽ ഇടതുവശത്തേക്കും പ്രദീപ് വലതു വശത്തേക്കുമാണ് വീണത്. പ്രദീപിനെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലേക്കും മാറ്റി. എന്നാൽ, സനലിന് അൽപം ഭാരക്കൂടുതലുണ്ട്. രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു. സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന സനൽ മൂലമറ്റത്ത് മുറിയെടുത്താണ് താമസിച്ചിരുന്നത്. tdl mltm4 സനലും പ്രദീപും സഞ്ചരിച്ച സ്കൂട്ടർ ഫോറൻസിക് സംഘം പരിശോധിക്കുന്നു tdl mltm5 സനലും പ്രദീപും സഞ്ചരിച്ച സ്കൂട്ടറിലെ കണ്ണാടിയിൽ വെടിയേറ്റ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.