സഭാസ്വത്തുക്കൾ ബിഷപ്പുമാർക്ക്​ ക്രയവിക്രയം ചെയ്യാമോ?

രണ്ടു​ കത്തോലിക്കാ രൂപതകളുടെ ഹരജി സുപ്രീംകോടതി പരിശോധിക്കും ന്യൂഡൽഹി: ബിഷപ്പുമാർക്ക്​ മതപരവും ആത്​മീയവുമായ അധികാരം മാത്രമേ ഉള്ളൂ എന്നും സഭാസ്വത്ത്​ അന്യാധീന​പ്പെടുത്താൻ അധികാരമില്ലെന്നുമുള്ള കേരള ഹൈകോടതി വിധിക്കെതിരെ കേരളത്തിലെ രണ്ടു​ കത്തോലിക്ക രൂപതകൾ സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി പരിശോധിക്കും. എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വത്തുക്കളുടെ ക്രയവിക്രയം നടത്തിയ കർദിനാൾ മാർ ജോർജ്​ ആലഞ്ചേരിക്കെതിരായ ക്രിമിനൽ കേസ്​ റദ്ദാക്കണമെന്ന ആവശ്യം തള്ളി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്താണ്​ ഹരജികൾ. ബത്തേരി രൂപത നേരത്തേ സമർപ്പിച്ച ഹരജിക്കുപുറമെ താമരശ്ശേരി രൂപത കൂടി സമർപ്പിച്ച ഹരജിയാണ്​ സുപ്രീംകോടതി പരിശോധിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.