ഭിന്നശേഷിക്കാർക്ക് സ്‌നേഹയാത്രയൊരുക്കി എലിക്കുളം പഞ്ചായത്ത്

എലിക്കുളം: പഞ്ചായത്തിലെ അമ്പതിലേറെ ഭിന്നശേഷിക്കാർക്ക് കടലും കായലും കാണാൻ പഞ്ചായത്ത് സ്‌നേഹയാത്രയൊരുക്കി. കുമരകത്തുനിന്ന് കായലിലൂടെ ബോട്ട് യാത്ര, കടലിന്‍റെ സൗന്ദര്യം നുകരാൻ ആലപ്പുഴയിൽ, ബീച്ചിൽ സായംസന്ധ്യയിൽ കലാപരിപാടികളും നടത്തി. കായൽയാത്ര കുമരകം പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യ സാബുവും ആലപ്പുഴ ബീച്ചിലെ കലാപരിപാടികൾ നഗരസഭ ചെയർപേഴ്‌സൻ സൗമ്യരാജും ഉദ്ഘാടനം ചെയ്തു. രാവിലെ എലിക്കുളത്തുനിന്നാണ്​ സ്‌നേഹയാത്ര പുറപ്പെട്ടത്. രണ്ട് ബസിലായി ഭിന്നശേഷിക്കാർക്കൊപ്പം സഹായിയായി അവരുടെ വീട്ടിൽനിന്ന് ഓരോരുത്തരുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി, വൈസ്​ പ്രസിഡന്‍റ്​ സെൽവി വിത്സൻ, യാത്ര കൺവീനർ മാത്യൂസ് പെരുമനങ്ങാട്ട്, പഞ്ചായത്ത്​ അംഗങ്ങൾ തുടങ്ങിയവരും യാത്രയിൽ പങ്കുചേർന്നു. ജനസേവനകേന്ദ്രം നടത്തുന്ന സുനീഷ് ജോസഫാണ് ഫ്ലാഗ് ഓഫ് ചെയ്തത്. KTL VZR 9 Handicaped ചിത്രവിവരണം ഭിന്നശേഷിക്കാർക്കായി എലിക്കുളം പഞ്ചായത്ത് നടത്തിയ സ്‌നേഹയാത്ര സുനീഷ് ജോസഫ് വീൽചെയറിൽ കിടന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.