ചങ്ങനാശ്ശേരി: നഗരസഭ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുള്ള വിളംബര റാലി നഗരത്തിന് ആവേശമായി. അഞ്ചുവിളക്കിന്‍റെ സമീപത്തുനിന്ന് ദീപശിഖ പ്രയാണം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. തുടര്‍ന്ന് കായികതാരങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ദീപശിഖ റാലി നഗരംചുറ്റി സെൻട്രല്‍ ജങ്ഷനില്‍ എത്തിയപ്പോള്‍ നഗരസഭ ചെയര്‍പേഴ്‌സൻ സന്ധ്യ മനോജിന്‍റെയും വൈസ് ചെയര്‍മാന്‍ ബെന്നി ജോസഫിന്‍റെയും ജനറല്‍ കണ്‍വീനര്‍ അഡ്വ. മധുരാജിന്‍റെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നഗരസഭ അങ്കണത്തിലേക്ക് ആനയിച്ചു. പ്രത്യേകം തയാറാക്കിയ വേദിയില്‍ ദീപശിഖ സ്ഥാപിച്ചതോടെ വിളംബര റാലി സമാപിച്ചു. കൃഷ്ണകുമാരി രാജശേഖരന്‍, ജോമി ജോസഫ്, മാത്യൂസ് ജോര്‍ജ്, സന്തോഷ് ആന്‍റണി, നെജിയ നൗഷാദ്, എത്സമ്മ ജോബ്, ബീന ജോബി, കുഞ്ഞുമോള്‍ സാബു, പി.എ. നിസാര്‍, വിഷ്ണുദാസ്, ടെസ വര്‍ഗീസ്, സ്മിത സുരേഷ്, ആര്‍. ശിവകുമാര്‍, സ്റ്റേഡിയത്തിലെ വിവിധ ക്ലബുകളുടെ ഭാരവാഹികളായ പി.ബി. വിജയന്‍, ആര്‍ട്ടിസ്റ്റ് ദാസ്, രമേശന്‍ സി.സോജന്‍, എന്നിവര്‍ നേതൃത്വം നല്‍കി. K T L CHR 8 muncipality ചങ്ങനാശ്ശേരി നഗരസഭ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ടുള്ള വിളംബര റാലി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.