മാടപ്പള്ളി ബ്ലോക്കിൽ ഉൽപാദനമേഖലയിൽ നൂതന പദ്ധതികൾ

ചങ്ങനാശ്ശേരി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 28.96 കോടി വരവും 28.22കോടി ചെലവും 73.42ലക്ഷം നീക്കിയിരിപ്പും വരുന്ന ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സുനിത സുരേഷ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. രാജു അധ്യക്ഷതവഹിച്ചു. ഉൽപാദന മേഖലയിൽ നൂതന പദ്ധതികൾ നടപ്പാക്കുന്നതിന് ബജറ്റിൽ മുൻഗണന നൽകുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നതിനുള്ള ഹരിതശ്രീ പദ്ധതിക്ക്​ ഒരുലക്ഷം രൂപ, കേരശ്രീ പദ്ധതിക്ക്​ നാല് ലക്ഷം രൂപയും അനുവദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.