കാഞ്ഞിരപ്പള്ളി ബൈപാസ്: കോൺഗ്രസിന്‍റെ എം.എൽ.എ ഓഫിസ് മാർച്ചിൽ സംഘർഷം

കാഞ്ഞിരപ്പള്ളി: ബൈപാസ് യാഥാർഥ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജയരാജ് എം.എൽ.എയുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. പേട്ടക്കവലയിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ ഓഫിസിന് സമീപം പൊലീസ് തടഞ്ഞു. എം.എൽ.എ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ കൈക്ക് ഒടിവുപറ്റിയ കെ.എസ്.യു ജില്ല സെക്രട്ടറി കെ.എൻ. നൈസാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ റോണി കെ.ബേബി അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. ഷമീർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ അഭിലാഷ് ചന്ദ്രൻ, ഡി.സി.സി അംഗം രഞ്ജു തോമസ്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ജി. സുനിൽകുമാർ, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ നിബു ഷൗക്കത്ത്, എം.കെ. ഷമീർ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രാജു തേക്കുംതോട്ടം, പി. മോഹനൻ, ബിനു കുന്നുംപുറം, സിബു ദേവസ്യ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അഫ്സൽ കളരിക്കൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ സിനി ജിബു തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.