ഉരുളികുന്നത്തെ ദേവസ്വം ഭൂമി വിവാദം: പിഴവുണ്ടായത് റീസർവേ മുതൽ

എലിക്കുളം: ഉരുളികുന്നം പുലിയന്നൂർക്കാട് ധർമശാസ്താക്ഷേത്രം റോഡിനായി വ്യക്തികൾ ദേവസ്വം ബോർഡിന് ദാനം ചെയ്ത ഭൂമിയിൽ റോഡ് നിർമിച്ചശേഷം ബാക്കിയായ സ്ഥലം രേഖകളിലെ അവ്യക്തതമൂലം കൈമോശം വന്നതിന് പിന്നിൽ റീസർവേയിലെ അപാകതയും. റീസർവേയിൽ ഭൂമി മുഴുവൻ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്‍റേതായി രേഖപ്പെടുത്തപ്പെട്ടതായി നേരത്തേ മുതൽ പരാതി ഉയർന്നിരുന്നു. ബോർഡിന്‍റെ ഈ ഭൂമിയുടെ അതിരിലാണ് എൻ.എസ്.എസ് കരയോഗം മുൻകാലത്ത് ഗ്രാമസേവക ഓഫിസിന്​ 10 സെന്‍റ്​ സ്ഥലം ദാനം നൽകിയത്. ഈ ഭൂമിയാണ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ അധീനതയിലായത്. റീസർവേയിൽ 10 സെന്‍റ്​ ഭൂമിക്കൊപ്പം ദേവസ്വം ബോർഡിന്‍റെ രണ്ടര സെന്‍റുകൂടി ഉൾപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി 2013ൽ അക്കാലത്തെ ക്ഷേത്ര ഉപദേശകസമിതി നിവേദനവുമായി സർക്കാർ വകുപ്പുകളുടെ സഹായം തേടിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് പൊൻകുന്നം-പാലാ ഹൈവേ നിർമാണത്തിന് ഇവിടെ കുറെ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, സ്ഥലം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചെങ്കിലും റോഡ് നവീകരണത്തിന് ഇവിടെ തിട്ടയിടിച്ച് എടുക്കുകയും അതിപ്പോഴും കെട്ടി സംരക്ഷിക്കാത്ത നിലയിലാണെന്നും ദേവസ്വം അധികൃതർ പറയുന്നു. ദേവസ്വത്തിന്‍റെ കാണിക്കമണ്ഡപം ഉൾപ്പെടുന്ന സ്ഥലവും റോഡിനായി നഷ്ടപ്പെട്ടു. കാണിക്കമണ്ഡപം പൊളിച്ചുനീക്കി താൽക്കാലികമായി തൊട്ടുചേർന്ന വ്യക്തിയുടെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇപ്രകാരം കുറവു വന്നിട്ടും 12 സെന്‍റ്​ സ്ഥലം റീസർവേ പ്രകാരം ബ്ലോക്ക് പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ളതായാണ് രേഖകൾ. 2016ലെ കോടതി വിധിപ്രകാരവും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുപ്രകാരവും 12 സെന്‍റ്​ ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്കിനാണെന്ന് ബ്ലോക്ക് ഡെവലപ്‌മെന്‍റ്​ ഓഫിസർ എം.എസ്. വിജയൻ വിശദീകരിക്കുകയും ചെയ്തു. KTL VZR 5 Urulikunnam Devasam ചിത്രവിവരണം ഉരുളികുന്നത്ത് ദേവസ്വം ബോർഡ് സ്ഥലത്തോട് ചേർന്ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഭൂമി സംരക്ഷണഭിത്തി ഇല്ലാത്തനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.