കോട്ടയം: സഹകരണ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനം സംബന്ധിച്ച ഉത്തരവ് പാലിക്കാത്തതിനെത്തുടർന്ന് . സ്ഥലംമാറ്റം സംബന്ധിച്ച് 2017ലെ സർക്കാർ ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കുകയും ജീവനക്കാരുടെ ഇലക്ട്രോണിക് ഡേറ്റാബേസ് തയാറാക്കി ഓൺലൈൻ സമ്പ്രദായത്തിലൂടെ സ്ഥലംമാറ്റ നിയമനങ്ങൾ നടത്താതിരിക്കുകയും ചെയ്തത് സംബന്ധിച്ച് സംസ്ഥാന കോഓപറേറ്റിവ് ഇൻസ്പെക്ടേഴ്സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സമർപ്പിച്ച നിവേദനം മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കുന്നതിന് കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണൽ 2021 ജൂലൈ 16ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാൻ സഹകരണ രജിസ്ട്രാർ തയാറായില്ല. തുടർന്ന്, സംഘടന അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യ ഹരജി നൽകി. സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ്, രജിസ്ട്രാറുടെ ചുമതലയിലായിരുന്ന അഡീഷനൽ രജിസ്ട്രാർ എം. ബിനോയി കുമാർ എന്നിവർ അടുത്തമാസം നാലിന് തിരുവനന്തപുരത്തെ കേരള അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിന്‍റെ പ്രിൻസിപ്പൽ ബെഞ്ച് മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം അധ്യക്ഷനായും രജേഷ് ദിവാൻ അംഗവുമായുള്ള ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന ജീവനക്കാരുടെ സ്ഥലംമാറ്റ നിയമനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി 2017 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് എല്ലാ വകുപ്പിലും ഉടൻ നടപ്പാക്കണമെന്ന് നിർദേശിച്ച് അഞ്ച് വർഷം കഴിഞ്ഞു. എന്നാൽ, സംസ്ഥാനത്തെ ഭൂരിപക്ഷം വകുപ്പുകളിലും ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഹരജിക്കാർക്കുവേണ്ടി അഡ്വ. ടി.പി. അബ്ദുൽ ഹമീദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.