നിരോധിത പുകയില വിൽപന നടത്തിയ യുവാവ്​ പിടിയിൽ

വൈക്കം: സൈക്കിളിൽ കറങ്ങിനടന്ന്​ നിരോധിത പുകയില വിൽപന നടത്തിയ യുവാവിനെ വൈക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉദയനാപുരം നക്കംതുരുത്ത് കുന്നുംപുറത്ത് അൻസാറിനെയാണ്​ (24)കസ്റ്റഡിയിലെടുത്തത്​. വിദ്യാർഥികൾ, ലോറി ഡ്രൈവർമാർ എന്നിവർക്കിടയിലാണ് ലഹരിവസ്തുവിൽപന വ്യാപകമായി നടത്തിവന്നിരുന്നത്​. വൈക്കം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ പോറ്റിക്ക്​ ലഭിച്ച സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ എസ്​.ഐമാരായ അബ്ദുസ്സമദ്, കെ. നാസർ, സിവിൽ പൊലീസ്​ ഓഫിസർ ജാക്സൺ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്​. ഹാൻസ് കച്ചവടം വൈക്കം താലൂക്കിൽ വ്യാപകമാണ്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഏഴുപേരെയാണ് പൊലീസ്​ അറസ്റ്റ് ചെയ്തത്​. KTL Ansar അൻസാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.