എലിക്കുളം: ജല അതോറിറ്റിയുടെ കരിമ്പുകയം കുടിവെള്ളപദ്ധതി എലിക്കുളം പഞ്ചായത്തിൽ ഉടൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. എൽ.ഡി.എഫ് എലിക്കുളം പഞ്ചായത്ത് കമ്മിറ്റിയാണ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകിയത്. 27 കോടിയുടെ ടെൻഡർ നടപടി പൂർത്തിയായെങ്കിലും പദ്ധതി നടത്തിപ്പ് വൈകുകയാണ്. ഇതേത്തുടർന്നാണ് വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജി, സാജൻ തൊടുക, ജൂബിച്ചൻ ആനിത്തോട്ടം, സെൽവി വിത്സൺ, അവിരാച്ചൻ കോക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജിമ്മിച്ചൻ ഈറ്റത്തോട്ട്, സിനി ജോയി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. KTL VZR 4 Minister LDF ചിത്രവിവരണം എലിക്കുളത്തെ എൽ.ഡി.എഫ് ഭാരവാഹികൾ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.