കോട്ടയം: നാടിന്‍റെ വികസനം മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതും പാരിസ്ഥിതികനാശം ഉണ്ടാക്കുന്നതുമാകരുതെന്ന് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍. കെ-റെയില്‍ പോലെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനുമുമ്പ് ആളുകളുടെ ആശങ്കകള്‍ പരിഹരിക്കുകയും വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മഹായിടവകയുടെ പ്രത്യേക കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ് പറഞ്ഞു. ഏകദിന കൗണ്‍സില്‍ സമ്മേളനത്തില്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കി. സാമൂഹികക്ഷേമത്തിനും സഭയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കുമാണ് ബജറ്റ് ലക്ഷ്യംവെക്കുന്നതെന്ന് ട്രഷറര്‍ റവ. ഡോ. ഷാജന്‍ എ. ഇടിക്കുള പറഞ്ഞു. വൈദിക സെക്രട്ടറി റവ. നെല്‍സണ്‍ ചാക്കോ, അല്‍മായ സെക്രട്ടറി ജേക്കബ് ഫിലിപ് കല്ലുമല, രജിസ്ട്രാര്‍ ഫിലിപ് എം. വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.