മുണ്ടക്കയം: കാർഷിക മേഖലക്ക് ഊന്നൽ നൽകി മുണ്ടക്കയം പഞ്ചായത്ത് ബജറ്റ്. 36 കോടി രണ്ടുലക്ഷം രൂപ വരവും 35.80 കോടി രൂപ ചെലവും 32 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള വാർഷിക ബജറ്റ് വൈസ് പ്രസിഡന്‍റ് ദിലീഷ് ദിവാകരൻ അവതരിപ്പിച്ചു. കാർഷിക സ്വയംപര്യാപ്തത നേടാൻ മുഴുവൻ വീടുകളിലും കുറ്റിക്കുരുമുളക് കൃഷി ആരംഭിക്കും. ഗ്രാമീണ റോഡുകളുടെ വികസനം, ബസ് സ്റ്റാൻഡ് വികസനം, പ്രളയരഹിത ഗ്രാമം, കുടിവെള്ളം, വനിത ക്ഷേമം, വയോജനങ്ങൾ പദ്ധതികൾക്ക് തുക വകയിരുത്തി. 'മുണ്ടക്കയം വിരൽതുമ്പിൽ' ആപ്പിലൂടെ മുണ്ടക്കയത്തിന്റെ അറിയേണ്ട ഏതുവിവരങ്ങളും മൊബൈലിൽ ലഭ്യമാകും. വയോജനങ്ങൾക്കായി എല്ലാ വാർഡിലും ക്ലബുകൾ, ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിനായി പദ്ധതികൾ, പി.എസ്.സി കോച്ചിങ് ക്ലാസ്, പെൺകുട്ടികൾക്ക് കരാട്ടെ ഉൾപ്പെടെയുള്ള സ്വയം പ്രതിരോധ ക്ലാസുകൾ തുടങ്ങിയ നിരവധി പ്രോജക്ടുകൾ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രസിഡന്‍റ് രേഖാദാസ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.