ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റിയിലേക്ക്​ ട്രാൻസ്​ജെൻഡർ വനിത

കോട്ടയം: ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റിയിലേക്ക്​ ആദ്യമായി ട്രാൻസ്​ജെൻഡർ വനിത. ചങ്ങനാ​ശ്ശേരി സ്വദേശിനി ലയ മരിയ ജെയ്​സനാണ്​ കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന ജില്ല സമ്മേളനത്തിൽ ജില്ല കമ്മിറ്റിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. നിലവിൽ തിരുവനന്തപുരത്ത്​ സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്​റ്റ്​ അസിസ്റ്റന്‍റാണ് 30കാരിയായ ലയ​. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ​ബ്ലോക്ക്​ കമ്മിറ്റിയിലും അംഗമായിരുന്നു. ചങ്ങനാശ്ശേരി എസ്​.ബി കോളജിൽനിന്ന്​ ഇക്കണോമിക്സിൽ​ ബിരുദം പൂർത്തിയാക്കി. 2016ൽ തന്‍റെ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ്​ പാർട്ടി പ്രവർത്തനം ആരംഭിക്കുന്നത്​. 2019ൽ അംഗത്വം എടുത്തു. ഇനിയും ലഭിക്കാത്ത അവകാശങ്ങൾ നേടിയെടുക്കാൻ തന്‍റെ അംഗത്വം കരുത്തുനൽകുമെന്ന്​ ലയ പറഞ്ഞു. ട്രാൻസ്​ജെൻഡർ സമൂഹത്തിന്‍റെ ശബ്​ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും സഹായിക്കും. പാർട്ടിയിൽ ഇതുവരെ വിവേചനം അനുഭവിച്ചിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും ട്രാൻസ്​ജെൻഡർ സമൂഹത്തെ ചേർത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാട്​ ഇനിയും മാറിയിട്ടില്ലെന്നും ​ലയ അഭിപ്രായപ്പെട്ടു. KTG LAYA MARIYA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.