ഗ്രേഡിങ്​ സമ്പ്രദായത്തെ സ്വാഗതം ചെയ്യും - ജി.സുകുമാരൻ നായർ

ചങ്ങനാശ്ശേരി: പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാതെയുള്ള ഗ്രേഡിങ്​ സമ്പ്രദായത്തെ നായർ സർവിസ് സൊസൈറ്റി സ്വാഗതം ചെയ്യുന്നുവെന്നും ഗ്രേഡിങ്ങിന്‍റെ പേരിൽ ഒരു സ്‌കൂളും ഇല്ലാതാകാൻ പാടില്ലെന്നും ജി. സുകുമാരൻ നായർ. ഗ്രേഡിങ്ങിന്‍റെ പേരിൽ എയ്ഡഡ് സ്‌കൂളുകളെ തകർക്കാനാണ് ശ്രമമെങ്കിൽ അതിനെ ശക്തമായി എതിർക്കുമെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഡെമോക്രാറ്റിക് സ്‌കൂൾ ടീച്ചേഴ്‌സ് യൂനിയൻ (ഡി.എസ്.ടി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ് ചങ്ങനാശ്ശേരി താലൂക്ക് യൂനിയൻ പ്രസിഡന്‍റ്​ ഹരികുമാർ കോയിക്കൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് സ്‌കൂൾസ് ജനറൽ മാനേജർ ഡോ. ജഗദീശ് ചന്ദ്രൻ, ഡി.എസ്.ടി.എ ഭാരവാഹികളായ ബി. ഭദ്രൻപിള്ള, ബി. കൃഷ്ണകുമാർ, എസ്. വിനോദ്കുമാർ, ജി. രാജേഷ്, ആർ. ഹരിശങ്കർ എന്നിവർ സംസാരിച്ചു. ഉച്ചക്കുശേഷം നടന്ന പ്രതിനിധിസമ്മേളനം ഡി.എസ്.ടി.എ വൈസ് പ്രസിഡന്‍റ്​ ജി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ബി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ബി. രാധാകൃഷ്ണപ്പണിക്കർ, ടി.കെ. ജയലക്ഷ്മി, ജി. അഭിലാഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.കൃഷ്ണകുമാർ (പ്രസി), എസ്. വിനോദ്കുമാർ, ജി. പ്രദീപ്കുമാർ, ആർ.രാജേഷ്, ബി. പ്രസന്നകുമാർ (വൈസ് പ്രസി), ബി. ഭദ്രൻപിള്ള (ജന. സെക്ര), ആർ. ഹരിശങ്കർ (ഓർഗനൈസിങ്​ സെക്ര), ആർ. രാജീവ്, എസ്. ഗോപകുമാർ, ജി. അഭിലാഷ്, കെ. കൃഷ്ണകുമാർ, രാധികാ ഉണ്ണികൃഷ്ണൻ (സെക്ര), ടി.കെ. ജയലക്ഷ്മി (ട്രഷ), പി.എൻ. ബാബുമോൻ (പ്രഫഷനൽ ഫോറം സെക്ര), എം.ആർ. മനു (സർവിസ് സെൽ സെക്ര), എസ്. ശ്യാംകുമാർ (അക്കാദമിക് ഫോറം സെക്ര). പടം: ഡി.എസ്.ടി.എ സംസ്ഥാന സമ്മേളനം പെരുന്നയിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.