സ്വകാര്യബസ്​ സമരം: യാത്രികർ പെരുവഴിയിൽ

കോട്ടയം: ടിക്കറ്റ്​ ചാർജ്​ വർധനയും മറ്റും ആവശ്യപ്പെട്ട്​ നടത്തിയ സ്വകാര്യബസ്​ സമരത്തിൽ വലഞ്ഞ്​ യാത്രികർ. ഉദ്യോഗസ്ഥരും വിദ്യാർഥികളുമടങ്ങുന്ന ഒരുകൂട്ടം യാത്രക്കാർക്ക്​ വലിയ തിരിച്ചടിയാണ്​ ബസ്​ സമരം മൂലം സംഭവിച്ചത്​. അതേസമയം, കെ.എസ്​.ആർ.ടി.സി അധിക സർവിസുകൾ നടത്തിയത്​ യാത്രക്കാർക്ക്​ ആശ്വാസമായി. കോട്ടയം ഡിപ്പോയിൽനിന്ന്​ മൂന്ന്​ അധിക സർവിസ്​ ഉൾപ്പെടെ ആകെ 58 സർവിസ്​ നടത്തി. ജില്ലയുടെ പുറത്തേക്ക്​ ചേർത്തല, കുമളി എന്നിവിടങ്ങളിലേക്കും മുണ്ടക്കയം ഭാഗത്തേക്കുമാണ്​ അധിക സർവിസുകൾ നടത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.