കൂരാലി: ശാരീരിക അവശതകൾ മൂലം വീടുകളിൽ ഒതുങ്ങിപ്പോയ ഭിന്നശേഷിക്കാർക്ക് സ്‌നേഹയാത്രയൊരുക്കി എലിക്കുളം പഞ്ചായത്ത്. യാത്ര ശനിയാഴ്ച രാവിലെ എട്ടിന് പുറപ്പെടും. പഞ്ചായത്താണ് ഇവരുടെ യാത്രച്ചെലവ് വഹിക്കുന്നത്. ശാരീരികവൈകല്യങ്ങളെ തോൽപിച്ച്, കിടന്നുകൊണ്ട് കമ്പ്യൂട്ടറിൽ ജോലി ചെയ്ത് ജനസേവ കേന്ദ്രം നടത്തുന്ന, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല ഭരണകൂടം ബ്രാൻഡ് അംബാസഡറായി നിയോഗിച്ച സുനീഷ് ജോസഫ് ഫ്ലാഗ് ഓഫ് ചെയ്യും. 56 ഭിന്നശേഷിക്കാരും അവർക്ക് സഹായികളായി വേണ്ട കുടുംബാംഗങ്ങളും പഞ്ചായത്ത് അംഗങ്ങളും യാത്രയിലുണ്ടാകും. രണ്ടുബസിൽ പുറപ്പെടുന്ന സംഘത്തിന് കുമരകം കായൽയാത്രക്കായി മൂന്ന് ബോട്ട് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.