ചിറക്കടവിൽ വിദ്യാർഥിനിക്ക് തെരുവുനായുടെ കടിയേറ്റു

പൊൻകുന്നം: ചിറക്കടവിൽ വിദ്യാർഥിനിക്ക്​ തെരുവുനായുടെ കടിയേറ്റു. ചിറക്കടവ് അമ്പലത്തിന് സമീപം റോഡിലൂടെ നടന്നുവരുകയായിരുന്ന ചിറക്കടവ് രാജീവം വീട്ടിൽ രാജീവിന്‍റെ മകൾ ശ്രുതിയെയാണ്​ (13) നായ്​ അക്രമിച്ചത്​. കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു. പ്രദേശത്ത് കൂട്ടമായെത്തുന്ന തെരുവുനായ്ക്കൾ ഭീതി പരത്തുകയാണ്. പുലർച്ച നടക്കാനിറങ്ങുന്നവർക്കും പത്രവിതരണക്കാർക്കും തെരുവുനായ്​ക്കൾ ഭീഷണിയാണ്. ഇരുചക്രവാഹനങ്ങൾക്കുപിന്നാലെ കുരച്ചുകൊണ്ട് ഓടിയടുക്കുന്നതും റോഡിന് കുറുകെ ഓടുന്നതും പതിവാണെന്ന്​ നാട്ടുകാർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.