ഈരാറ്റുപേട്ട: തീക്കോയി-അടുക്കം റോഡിന്‍റെ നവീകരണം പുരോഗമിക്കുന്നു. പൂർണമായും തകർന്ന നിലയിലായിരുന്നു റോഡ്. യാത്ര ദുഷ്കരമായതോടെ മാണി സി.കാപ്പൻ എം.എൽ.എയുടെ ഇടപെടലിൽ പണം അനുവദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് റോഡ് നവീകരിക്കുമെന്ന് എം.എൽ.എ വാഗ്ദാനം ചെയ്തിരുന്നു. നാലു കിലോമീറ്ററോളം വരുന്ന റോഡ് 4.5 കോടി ചെലവഴിച്ച് ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്. കഴിഞ്ഞദിവസം എം.എൽ.എ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കുര്യൻ നെല്ലുവേലി, തലനാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സോളി ഷാജി, ടി.വി. ജോർജ്, താഹ തലനാട്, പഞ്ചായത്ത് അംഗങ്ങളായ രോഹിണിഭായ് ഉണ്ണികൃഷ്ണൻ, സെബാസ്റ്റ്യൻ അങ്ങാടി, ഷമീല ഹനീഫ, ബിന്ദു, ദിലീപ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോ തീക്കോയി -അടുക്കം റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മാണി സി.കാപ്പൻ എം.എൽ.എ വിലയിരുത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.