ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം

പാറത്തോട്: ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്​ഘാടനം പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് സിന്ധു മോഹനൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വിജയമ്മ വിജയലാല്‍, ഷേര്‍ലി വര്‍ഗീസ്, മുന്‍ പ്രസിഡന്‍റ് ജോണിക്കുട്ടി മഠത്തിനകം, മെംബര്‍മാരായ സോഫി ജോസഫ്, കെ.പി. സുജീലന്‍, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ്, ആന്‍റണി മുട്ടത്തുകുന്നേല്‍, കെ.യു. അലിയാര്‍, സുമീന അലിയാര്‍, അസി. സെക്രട്ടറി എസ്. സിന്ധുമോള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.കെ. ഗീത എന്നിവര്‍ സംസാരിച്ചു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,52,000 രൂപ വകയിരുത്തി. KTLw BL Parathode Panchayath പ്രസിഡന്‍റ് ഡയസ് കോക്കാട്ട് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.