പത്തനംതിട്ട: അഴിമതി നിറഞ്ഞ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ കടം എടുത്ത ശ്രീലങ്കൻ സർക്കാറിന്‍റെ അവസ്ഥയാകും കേരളത്തിനും സംഭവിക്കുകയെന്ന് രമേശ് ചെന്നിത്തല. കെ-റെയിലിനെതിരെ യൂത്ത് കോൺഗ്രസിന്‍റെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. ശബരിമല വിഷയത്തിൽ പിന്നോട്ട് പോയതുപോലെ കെ-റെയിൽ സമരത്തിന് മുന്നിലും പിണറായി വിജയന് മുട്ടുമടക്കേണ്ടി വരും. പിണറായി സർക്കാറിനെ താഴെ ഇറക്കാൻ വിമോചന സമരത്തിന്‍റെ കാര്യമൊന്നും ഇല്ല. കൊതുകിനെ വെടിവെക്കാൻ തോക്ക് എടുക്കണോ എന്നും അദ്ദേഹം ചോദിച്ചു. പദ്ധതി ഗുരുതര സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ജനങ്ങളെ വെല്ലു വിളിച്ചുകൊണ്ട് നടപ്പാക്കാൻ ശ്രമിച്ചാൽ ഇതിലും വലിയ സമരങ്ങൾക്ക് ഇടയാക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.