കോട്ടയം: സിൽവർ ലൈൻ സമരത്തിൽ ആവേശം നിറച്ച് മുൻനിരയിലുണ്ടായിരുന്നത് എഴുപതുകാരിയായ രത്നമ്മ. പാറമ്പുഴയിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈകീട്ട് ആറുവരെ പ്രതിഷേധത്തിൽ പങ്കെടുത്ത രത്നമ്മ ചൊവ്വാഴ്ചയും തളരാതെ സമരസ്ഥലത്തേക്ക് ഓടിയെത്തി. നട്ടാശ്ശേരിക്കാരിയായ രത്നമ്മയുടെ സ്ഥലവും വീടും സിൽവർലൈൻ പാത വരുമ്പോൾ നഷ്ടമാകും. ഇലക്ട്രീഷനായ മകൻ പണിമുടക്കി എന്നും സമരത്തിന് വരാൻ കഴിയാത്തതുകൊണ്ടാണ് രത്നമ്മ സമരത്തിൽ സജീവമായത്. സെക്രട്ടേറിയറ്റിനു മുന്നിൽ കെ-റെയിലിനെതിരെ നടത്തിയ സമരത്തിലും കോട്ടയത്ത് സമരജാഥ എത്തിയപ്പോൾ പിന്തുണയുമായും രത്നമ്മ പങ്കെടുത്തിരുന്നു. പ്രതിഷേധസ്ഥലത്തെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയോട് തന്‍റെ വീടടക്കം പോകുമെന്ന് അവർ സങ്കടം പറഞ്ഞു. പൊലീസും ഉദ്യോഗസ്ഥരും മടങ്ങിയ ശേഷമാണ് രത്നമ്മ മറ്റു സമരക്കാർക്കൊപ്പം മടങ്ങിയത്. ''ഞങ്ങൾ തീവ്രവാദികളല്ല'' കോട്ടയം: സിൽവർ ലൈൻ സമരത്തിനു പിന്നിൽ തീവ്രവാദ സംഘടനകളെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സമരക്കാർ. ''ഞങ്ങൾ തീവ്രവാദികളാണെന്നാണ് മന്ത്രി പറയുന്നത്. ആരാണ് തീവ്രവാദികൾ. പ്രളയകാലത്ത് മന്ത്രി നിലവിളിച്ചപ്പോൾ ഓടിയെത്തിയവരെല്ലാം തീവ്രവാദികളാണോ എന്നു മന്ത്രി പറയണം. ആരും പറഞ്ഞിട്ടല്ല ഞങ്ങൾ സമരത്തിനിറങ്ങിയത്. സ്ഥലവും വീടും നഷ്ടമാകുന്നതിനെതിരെയാണ് ഞങ്ങൾ സമരത്തിനിറങ്ങിയത്. എത്ര കല്ലിട്ടാലും ഞങ്ങൾ പിഴുതെറിയും. പദ്ധതി പിൻവലിക്കുന്നതുവരെ സമരം ചെയ്യും''- വീട്ടമ്മമാരടക്കം സമരക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.