ബി.എസ്.എൻ.എൽ മേള

വാഴൂർ: എക്സ്ചേഞ്ച് പരിധിയിൽ ഫൈബർ കണക്​ഷൻ നൽകുന്നതിന്​ ബുധനാഴ്ച കാനത്തും 24ന് കൊടുങ്ങൂർ പഞ്ചായത്ത് ഓഫിസിന് സമീപവും 25ന് ചാമംപതാലിലും 26ന് പുളിക്കൽ കവലയിലും നടക്കും. എല്ലാ നെറ്റ്​വർക്ക് കണക്ഷനിലേക്കും പരിധിയില്ലാതെ വിളിക്കാവുന്ന ടെലഫോൺ കണക്​ഷനും അതിവേഗ ഇന്‍റർനെറ്റ് സൗകര്യവും ആകർഷകങ്ങളായ പ്ലാനുകളോടെ ലഭ്യമാണ്. നഷ്ടപ്പെട്ട കണക്​ഷൻ അതേ നമ്പറിൽ പുനഃസ്ഥാപിക്കാം. പ്രവർത്തിക്കുന്നവ ഫൈബർ കണക്​ഷനിലേക്ക് മാറുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. കണക്​ഷൻ എടുക്കുന്നവർക്ക് ടെലഫോൺ ഇൻസ്ട്രക്ടറും സിം കാർഡും സൗജന്യമാണ്​. ആധാർ കാർഡിന്‍റെ കോപ്പിയും ഫോട്ടോയുമായി മേളയിൽ എത്തണം. ഫോൺ: 9495265150, 0481 2456200.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.