തൊടുപുഴ: സമ്മിശ്ര ജൈവകൃഷിയിൽ ഏർപ്പെട്ട കർഷകർക്കായി കാഡ്‌സ് ഏർപ്പെടുത്തിയ ജൈവശ്രീ അവാർഡിന് അപേക്ഷ ക്ഷണിച്ചു. അഞ്ചേക്കർ വരെ കൃഷിഭൂമിയുള്ള ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കർഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 10,001 രൂപയും പ്രശസ്തിപത്രവും മെമന്‍റോയുമാണ് നൽകുക. സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം കൃഷിയുടെ വിശദാംശങ്ങളും അഞ്ച് ഫോട്ടോയും അടക്കം ചെയ്തിരിക്കണം. വിളകളിൽനിന്ന് ലഭിച്ച കാർഷിക ആദായവും (മൃഗസംരക്ഷണം ഉൾപ്പെടെ) അപേക്ഷയിൽ കാണിക്കണം. ഏപ്രിൽ എട്ടിനുമുമ്പ് ചെയർമാൻ, കാഡ്‌സ് ഗ്രീൻഫെസ്റ്റ്, കാഡ്‌സ് വില്ലേജ് സ്‌ക്വയർ, വെങ്ങല്ലൂർ പി.ഒ, തൊടുപുഴ വിലാസത്തിൽ അയക്കണം. ഇ-മെയിൽ: mail@kadspcl.com. വിവരങ്ങൾക്ക്: 9645080436. ഇന്‍റർകൊളീജിയറ്റ് സാഹിത്യ ക്വിസ് തൊടുപുഴ: ന്യൂമാൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്‍റെ ഈ വർഷത്തെ അഖില കേരള ഇന്‍റർകൊളീജിയറ്റ് ഇംഗ്ലീഷ് സാഹിത്യ ക്വിസ് മത്സരം 'ലിറ്റ് റിഗാറ്റ' ഈ മാസം 25ന് നടക്കും. ഇംഗ്ലീഷ് വിഭാഗം മുൻ അധ്യാപകൻ കൂടിയായ പ്രഫ. സി.ജെ. തോമസിന്‍റെ സ്മരണാർഥം നടത്തുന്നതാണ് പ്രശ്നോത്തരി. ഒരു കോളജിൽനിന്ന് രണ്ടുപേർ അടങ്ങിയ ടീമിന് മത്സരിക്കാം. ടീം അംഗങ്ങൾ 25ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9496428797.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.