കോട്ടയം: ഇടവേളക്കുശേഷമെത്തുന്ന കലയുടെ ഉത്സവത്തിൽ അലിയാൻ കാമ്പസുകൾ പരിശീലനത്തിരക്കിൽ. ഏപ്രിൽ ഒന്നുമുതൽ അഞ്ചുവരെ പത്തനംതിട്ടയിൽ നടക്കുന്ന എം.ജി സർവകലാശാല കലോത്സവം 'വേക്ക്അപ് കാൾ2022'ന് കോളജുകളിൽ ഒരുക്കങ്ങൾ തകൃതി. ഇതിനുമുന്നോടിയായി ആർട്സ് ഡേകളും കോളജുകളിൽ നടന്നുവരുകയാണ്. ഗ്രൂപ് ഐറ്റങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികളാണ് കൂട്ടമായി തയാറെടുപ്പുകൾ നടത്തുന്നത്. കോവിഡിനെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ കലോത്സവം നടന്നിരുന്നില്ല. അതിനാൽ ഏറെ ആവേശത്തിലാണ് വിദ്യാർഥികൾ. കോട്ടയത്തെ കോളജുകളെല്ലാം ഒരുക്കത്തിലാണ്. ദിവസങ്ങൾ മാത്രമാണ് ഇനിയുള്ളതെന്നതിനാൽ അവധിദിനത്തിലും പരിശീലനം സജീവമാണ്. ഒന്നും രണ്ടും വർഷ ബിരുദവിദ്യാർഥികൾക്ക് ഇത്തവണത്തേത് ആദ്യ കലോത്സവമാണെന്നതും പ്രത്യേകതയാണ്. ഈ മാസം 25 വരെയാണ് രജിസ്‌ട്രേഷന്‍. അഫിലിയേറ്റഡ് കോളജ് /സര്‍വകലാശാല ഡിപ്പാര്‍ട്മെന്‍റ് അധികൃതര്‍ 20നും 25നുമിടയില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യണമെന്നാണ് സർവകലശാല അധികൃതർ അറിയിച്ചിരിക്കുന്നത്. കലോത്സവത്തിന്‍റെ ലോഗോയും വെബ്സൈറ്റും കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.