ജനകീയ സമിതി ആരംഭിച്ചു

കറുകച്ചാല്‍: വില്ലേജില്‍ ജനകീയ സമിതി പ്രവര്‍ത്തനമാരംഭിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനായി സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലും പദ്ധതി ആരംഭിച്ചതി‍ൻെറ ഭാഗമായാണ് കറുകച്ചാലിലും തുടക്കംകുറിച്ചത്. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് സമിതി കൂടുന്നത്. സര്‍ക്കാര്‍ ആനുകൂല്യം സംബന്ധിച്ച എല്ലാ പരാതികളും സമിതി മുമ്പാകെ ബോധിപ്പിക്കാം. കറുകച്ചാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജി നീലത്തുംമുക്കില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്​ അംഗം വര്‍ഗീസ് ജോസഫ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ മുഹമ്മദ് നജീം പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്​ അംഗം എന്‍. ജയപ്രകാശ്, ഉണ്ണികൃഷ്ണന്‍നായര്‍, ബിനു കെ.ഒ തനാംപറമ്പില്‍, ഷാജി ആര്‍.ഇടയാട്ടില്‍, കെ.പി. സാവിയോ, ജോണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.