ആനിക്കാട് പെരുന്നാട്ട് പരദേവത ക്ഷേത്രം: മഹാമൃത്യുഞ്ജയ ഹോമം രാവിലെ 7.30. ക്രിക്കറ്റ് ടൂര്‍ണമെന്‍റ് മുണ്ടക്കയം ഈസ്റ്റ്: നിർധനരായ അര്‍ബുധ രോഗികളുടെ ചികിത്സ സഹായത്തിന് പെരുവന്താനം ബദരിയ്യ കൗണ്ടി ക്രിക്കറ്റ് ടൂര്‍ണമെന്‍റ് 25, 26, 27 തീയതികളില്‍ പെരുവന്താനം പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും. ഒന്നാംസമ്മാനം 10,001 രൂപയും ഖാന്‍ സി.പി. മഠത്തില്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും രണ്ടാംസമ്മാനം 7001 രൂപയും പുതുപറമ്പില്‍ ഹാര്‍ഡ് വേയേഴ്‌സ് പെരുവന്താനം, ഖനീസ് താവളത്തില്‍ (പ്രവാസി കോണ്‍ഗ്രസ് ഇടുക്കി ജില്ല പ്രസിഡന്‍റ്) എന്നിവര്‍ നല്‍കുന്ന എവറോളിങ് ട്രോഫിയുമാണ്. മികച്ച ടീമിനും കളിക്കാര്‍ക്കും സമ്മാനങ്ങളുണ്ടാകും. വാഴൂര്‍ സോമന്‍ എം.എല്‍.എ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും. ഫോൺ: 99475 92173, 95264 81899.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.