ഈരാറ്റുപേട്ട: ചൂടിന് ശമനമേകി ഈരാറ്റുപേട്ടയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വേനൽമഴ പെയ്തു. കൊടുംചൂടിൽ കൃഷിയും മരങ്ങളും ഉണങ്ങിത്തുടങ്ങിയിരുന്നു. നദികളിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞിരുന്നു. കുടിവെള്ളത്തിന് ആളുകൾ നെട്ടോട്ടമോടുകയാണ്. ഉയർന്ന പ്രദേശങ്ങളിൽ രണ്ടുമാസം മുമ്പേ കിണറുകളും പുഴകളിലെ ഓലികളും വറ്റിവരണ്ടു. ടാങ്കറുകളിലും പിക്കപ്പുകളിലും പണം മുടക്കി കൊണ്ടുവരുന്ന വെള്ളം ഉപയോഗിച്ചാണ് പലരും വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. വേനലിൽ റബർ ടാപ്പിങ് പലരും നിർത്തി വെച്ചിരിക്കുന്നതിനാൽ റബറിനെ ആശ്രയിച്ചു ജീവിക്കുന്ന ടാപ്പിങ് തൊഴിലാളികൾ ഉൾപ്പടെയുള്ളവർ സാമ്പത്തിക ബുദ്ധിമുട്ടിലാണ്. റോഡ് പണി നടക്കുന്ന ഈരാറ്റുപേട്ട വാഗമൺ റോഡിൽ പൊടിശല്യത്തിനും മഴ പരിഹാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.