കോട്ടയം: മികച്ച രാഷ്ട്രീയ റിപ്പോർട്ടിങ്ങിന് കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ ജി. വേണുഗോപാൽ സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. മന്ത്രി വി.എന്‍. വാസവന്‍ പുരസ്കാരം സമ്മാനിച്ചു. പുരസ്കാര ജേതാവ് മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്‍റ് സുജിത് നായർ, ജൂറിയുടെ പ്രത്യേക പരാമർശം നേടിയ 'മാധ്യമം' തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ടർ അനുരു അശോകൻ എന്നിവർ ഏറ്റുവാങ്ങി. കോട്ടയം പ്രസ്ക്ലബ് പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാധ്യമപ്രവർത്തകരായ ഇ.പി. ഷാജുദ്ദീൻ, ദിലീപ് പുരക്കൽ, പ്രസ് ക്ലബ് സെക്രട്ടറി എസ്. സനിൽ എന്നിവർ സംസാരിച്ചു. സുജിത് നായരും അനുരു അശോകനും മറുപടിപ്രസംഗം നടത്തി. വേണുഗോപാലിന്‍റെ കുടുംബാംഗങ്ങൾ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ മാധ്യമ പ്രവർത്തകനും മംഗളം ന്യൂസ് എഡിറ്ററുമായിരുന്ന ജി. വേണുഗോപാലിന്‍റെ സ്മരണാർഥമാണ് അവാർഡ്. പടം- DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.