ഈരാറ്റുപേട്ട: എസ്.ഡി.പി.ഐയിൽ പുതുതായി അംഗത്വം എടുത്തവർക്ക് സ്വീകരണം നൽകി. പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ് മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം എ.കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് സി.എച്ച്. ഹസീബ് അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് റസിയ ഷെഹീർ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവാന, വി.എസ്. ഹിലാൽ എന്നിവർ സംസാരിച്ചു. ജില്ല ഖജാൻജി കെ.എസ്. ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്‍റ് അയ്യൂബ് ഖാൻ കാസിം, സെക്രട്ടറി റിയാസ് ഇടക്കുന്നം, കെ.ഇ. റഷീദ്, സുബൈർ വെള്ളാപള്ളിൽ, എം.എസ്. ആരിഫ്, സാബിർ പാറകുന്നേൽ, കെ.യു. സുൽത്താൻ, ഷാജി വഞ്ചാങ്കൽ, അൻസാരി ഈലക്കയം, നസീറ സുബൈർ, ഫാത്തിമ മാഹിൻ , നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, തീക്കോയി പഞ്ചായത്ത് അംഗം നജ്മ പരികൊച്ച് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പടം: എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പൊതുസമ്മേളനം ജില്ല പ്രസിഡന്‍റ് മുഹമ്മദ് സിയാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.