കോട്ടയം: കെ-റെയിലിനെതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കുന്ന പൊലീസ് നടപടി അപലപനീയമാണെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് യോഗം. പൗരന്മാരെ മാറ്റിനിർത്തി ബലംപ്രയോഗിച്ച് പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് ഇടതുപക്ഷ ആശയങ്ങൾക്കും വിശ്വാസമർപ്പിച്ച ജനങ്ങൾക്കും എതിരാണെന്നും സർക്കാർ കേരളത്തെ കലാപ ഭൂമി ആക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം വി.ഒ. അബു സാലി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.ബി അമീൻഷ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.സി. ഷാജി, എൻ.എ. ഹബീബ്, മുഹമ്മദ് കണ്ടകത്ത്, സമീർ മൗലാനാ, നാസർ തുണ്ടിയിൽ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.