ചങ്ങനാശ്ശേരി: ഹർത്താൽ ദിനത്തിൽ പ്രവർത്തിച്ച കുറിച്ചി പഞ്ചായത്ത് ഓഫിസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ കുറിച്ചി പഞ്ചായത്ത് അംഗം കൂടിയായ ബി.ജെ.പി നേതാവ് ബി.ആർ. മഞ്ജീഷിൻെറ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ഓഫിസ് അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ജീവനക്കാർ വിസമ്മതിച്ചു. ഇതോടെ ബി.ജെ.പി പ്രവർത്തകർ കുറിച്ചി പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലനെ കസേരയിൽനിന്ന് വലിച്ച് താഴെയിടുകയും ഓഫിസ് ഫയലുകൾ വലിച്ചെറിഞ്ഞെന്നുമാണ് പരാതി. ചിങ്ങവനം പൊലീസ് എത്തിയാണ് പിരിച്ചു വിട്ടത്. ആക്രമത്തിൽ പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സുജാത സുശീലൻ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. തോളിന് പരിക്കേറ്റിട്ടുണ്ട്. വനിതകൾ അടക്കമുള്ള ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടാൻ ശ്രമിക്കുകയും ചെയ്തതായി പ്രസിഡന്‍റ് പറഞ്ഞു. അക്രമ വിവരം അറിഞ്ഞ് സി.പി.എം പ്രവർത്തകരും ഓഫിസിലേക്ക് എത്തിയിരുന്നു. പുറത്തിറങ്ങിയശേഷം ബി.ജെ.പി പ്രവർത്തകർ പഞ്ചായത്ത് ഓഫിസിൻെറ ഷട്ടർ ഇടാൻ ശ്രമിച്ചതും സംഘർഷത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.