കോട്ടയം: ബജറ്റില്‍ നിർദേശിച്ച ഭൂനികുതി വർധന പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍. ഭൂനികുതി നിർദേശത്തിന്‍റെ പിന്നിലുള്ള യഥാർഥചിത്രം പഠനവിഷയമാക്കാന്‍ കര്‍ഷക സംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ധന ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍വർധനയുടെ പ്രത്യാഘാതം കര്‍ഷകന് താങ്ങാവുന്നതിലും അധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്തനികുതി നിരക്കാണ് നിർദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി വർധിക്കും. നികുതിവർധനയുടെ ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേക്കും വന്‍തുക ഭൂവുടമകള്‍ അടക്കേണ്ടിവരും. നികുതിയടക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടക്കേണ്ട കൊള്ളപിഴപ്പലിശ സംവിധാനവുമാണ് കര്‍ഷകരുടെ മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചിരിക്കുന്നത്. ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള നിർദേശവും വന്‍തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയങ്ങള്‍ സ്തംഭിക്കും. സ്വന്തംഭൂമി വില്‍ക്കാന്‍പോലും കര്‍ഷകര്‍ക്ക് സാധിക്കാതെ വരും. കര്‍ഷകരെ ഞെക്കിപ്പിഴിഞ്ഞ് ഖജനാവ് നിറക്കാനുള്ള ശ്രമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് വി.സി. സെബാസ്റ്റ്യന്‍ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.