കുസാറ്റ്​ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്ക് നീട്ടി ഹൈകോടതി

കൊച്ചി: കൊച്ചി ശാസ്ത്ര സാ​​ങ്കേതിക സർവകലാശാലയിൽ വെള്ളിയാഴ്ച​ നടത്താനിരുന്ന ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്​ രണ്ടാഴ്ചമുമ്പ്​ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണമെന്ന സർവകലാശാല സ്റ്റുഡന്‍റ്​സ്​ യൂനിയൻ ഭരണഘടനയിലെ വ്യവസ്ഥ പാലിച്ചില്ലെന്ന്​ ആരോപിച്ച് കുസാറ്റ്​ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർഥി കുര്യൻ ബിജു ഉൾപ്പെടെ ഒമ്പത്​ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍റെ ഉത്തരവ്​. വിജ്ഞാപനത്തിനുശേഷമാണ്​ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതെന്നായിരുന്നു ഹരജിയിലെ ആരോപണം. ഇതേതുടർന്ന്​ തെരഞ്ഞെടുപ്പ്​ രണ്ടാഴ്ചത്തേക്ക് നീട്ടാനും ഈ സമയത്തിനകം വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനും സിംഗിൾ ബെഞ്ച്​ നിർദേശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.