റബർ ബിൽ: സമയപരിധി നീട്ടി

കോട്ടയം: നിർദിഷ്ട റബർ ബില്ല്​ 2022മായി ബന്ധപ്പെട്ട്​ നിർദേശങ്ങളും അഭിപ്രായങ്ങളും ഏപ്രിൽ ഒമ്പതുവരെ സമർപ്പിക്കാം. നേരത്തേ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് മാർച്ച് ഒമ്പതുവരെയായിരുന്നു സമയപരിധി. ഇത്​ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഏപ്രിൽ ഒമ്പതുവരെ നീട്ടുകയായിരുന്നു. നിർദേശങ്ങൾ സെക്രട്ടറി, റബർ ബോർഡ്, സബ് ജയിൽ റോഡ്, കോട്ടയം -686 002 വിലാസത്തിലോ ഇ-മെയിലായോ (secretary@rubberboard.org.in) അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.