നെടുങ്കുന്നം: പൈപ്പ് തുറന്നാല്‍ വെള്ളമില്ല. പക്ഷേ റോഡിലൂടെ പാഴാകുന്നതിന് കണക്കുമില്ല. വാട്ടർ അതോറിറ്റി നെടുംകുന്നം സെക്ഷന്‍ ഓഫിസ് പരിധിയിലാണ് പൈപ്പുപൊട്ടല്‍ പതിവായത്. ചൊവ്വാഴ്ച രാവിലെ നെടുങ്കുന്നം-മൈലാടി റോഡില്‍ പ്രധാന വിതരണക്കുഴല്‍ പൊട്ടി മണിക്കൂറുകളോളമാണ് റോഡിലൂടെ വെള്ളം ഒഴുകിയത്. വേനല്‍ രൂക്ഷമായതോടെ നെടുങ്കുന്നം, കറുകച്ചാല്‍, കങ്ങഴ മേഖലയിലെ ഭൂരിഭാഗം കിണറുകളും ജലാശയങ്ങളും വറ്റിവരണ്ടു. മാസങ്ങളായി പലരും കുടിവെള്ളം വിലകൊടുത്ത് വാങ്ങുകയാണ്. എല്ലാ പഞ്ചായത്തിലും ജലവിതരണ വകുപ്പിന്റെ പൊതുടാപ്പുകളും ഗാര്‍ഹിക കണക്ഷനുകളുമുണ്ട്. പക്ഷേ കൃത്യമായി വെള്ളം കിട്ടാറില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയാണ് ഓരോ പഞ്ചായത്തും പൊതുടാപ്പുകള്‍ക്ക് ജലവിതരണ വകുപ്പിന് നല്‍കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് റോഡിനടിയിലൂടെ സ്ഥാപിച്ച പൈപ്പുകളിലൂടെയാണ് ജലവിതരണം നടത്തുന്നത്. റോഡുകള്‍ പലവട്ടം നവീകരിച്ചപ്പോഴും കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തയാറായില്ല. ഇതോടെ റോഡ് നവീകരണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം പൈപ്പുപൊട്ടി ടാറിങ് തകരുന്നതും പതിവായി. കറുകച്ചാല്‍-മണിമല, നെടുങ്കുന്നം-മാന്തുരുത്തി, മൈലാടി റോഡുകള്‍ പലതവണയാണ് ഇത്തരത്തിൽ തകർന്നത്. --------------- പടം നെടുങ്കുന്നം-മൈലാടി റോഡില്‍ പൈപ്പുപൊട്ടി ടാറിങ് തകര്‍ന്ന് വെള്ളമൊഴുകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.