കോട്ടയം: ലോക് താന്ത്രിക് ജനതാദൾ നേതാക്കളും പ്രവർത്തകരും രാജിവെച്ച് ജനതാദൾ-എസിൽ ചേരാൻ തീരുമാനിച്ചതായി എൽ.ജെ.ഡി പ്രവർത്തകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ ഇരുനൂറോളം പ്രവർത്തകരുമാണ് ജനതാദൾ-എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ എൽ.ജെ.ഡിക്ക് ഒരു പ്രസക്തിയുമില്ല. കേരളത്തിലെ എല്ലാ ജില്ലയിലും ഭൂരിപക്ഷം പ്രവർത്തകരും ജനതാദൾ-എസിൽ ലയിക്കും. വാർത്തസമ്മേളനത്തിൽ എൽ.ജെ.ഡി സീനിയർ നേതാവും പൂഞ്ഞാർ നിയോജക മണ്ഡലം പ്രസിഡന്‍റുമായ വി.ജെ. മാത്തുക്കുട്ടി, ജില്ല ജനറൽ സെക്രട്ടറി സിദ്ദീഖ് തലപ്പള്ളി, തീക്കോയി ക്ഷീര സഹകരണസംഘം പ്രസിഡന്‍റും ജില്ല വൈസ് പ്രസിഡന്‍റുമായ ടി.ടി. തോമസ് തറകുന്നേൽ, യുവ ജനതാദൾ ജില്ല ജനറൽ സെക്രട്ടറിയും ഈരാറ്റുപേട്ട സഹകരണബാങ്ക് ഡയറക്ടറുമായ നോബി ജോസ്, ജില്ല സെക്രട്ടറി അജി വേണുഗോപാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡന്‍റ് പോൾ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.