കർണാടക ഹൈകോടതി വിധി ഭരണഘടനവിരുദ്ധമെന്ന്

കോട്ടയം: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധി ഭരണഘടനവിരുദ്ധമാണെന്ന്​ കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രസിഡന്‍റ്​ എം.ബി. അമീൻ ഷാ. സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്​. ആർട്ടിക്കിൾ 25 എല്ലാ പൗരന്മാർക്കും മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിഷേധിക്കുന്നത് ഭരണഘടനവിരുദ്ധമാണ്. മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്ന നിലപാട് കോടതികൾതന്നെ സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.