കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിച്ചു

മൂന്നിലവ്: . മൂന്നിലവ് മരുവുംപാറ കരിക്കുമാക്കൽ രവിയുടെ ഉടമസ്ഥതയിലുള്ള പശുക്കിടാവാണ് വീടിനുസമീപത്തെ തോട്ടത്തിലെ കിണറ്റിൽ വീണത്. ചൊവ്വാഴ്ച വൈകീട്ടോടെ കയർ അഴിഞ്ഞ് സംരക്ഷണഭിത്തിയില്ലാത്ത കിണറ്റിൽ കിടാവ്​ വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പശുക്കിടാവ് വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. 35 അടി താഴ്ചയുള്ള കിണറ്റിൽ 20 അടിയോളം വെള്ളമുണ്ടായിരുന്നു. ഈരാറ്റുപേട്ട അഗ്​നിരക്ഷാസേന സ്​റ്റേഷൻ ഓഫിസർ എം.എ. ജോണിച്ചന്‍റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി നെറ്റ്​ ഉപയോഗിച്ച് കിടാവിനെ കരക്കുകയറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.