ഡി.ബി കോളജിൽ ഋതി വാർഷികാഘോഷം

തലയോലപ്പറമ്പ്: ഡി.ബി കോളജ് മലയാളവിഭാഗം പൂർവ വിദ്യാർഥികളുടെയും പൂർവാധ്യാപകരുടെയും സംഘടനയായ ഋതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു. എഴുത്തിലും പഠനത്തിലും മികവ് നേടിയ പൂർവ വിദ്യാർഥികൾക്കും അധ്യാപകർക്കും പുരസ്കാരം നൽകി. പ്രിൻസിപ്പൽ ഡോ. ആർ.അനിതയുടെ അധ്യക്ഷതയിൽ പൂർവാധ്യാപകരും വിദ്യാർഥികളും ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷച്ചടങ്ങ് ഉദ്​ഘാടനം ചെയ്തു. വിരമിക്കുന്ന മലയാളവിഭാഗം മേധാവി ഡോ.അംബിക എ. നായർക്ക് യാത്രയയപ്പ് നൽകി. സെക്രട്ടറി സി.സി. സന്തോഷ്, പൂർവാധ്യാപകരായ ഡോ.എസ്. ലാലിമോൾ, ഡോ. ബി.പത്മനാഭപിള്ള, പി.ഡി. ശശിധരൻ, കെ.കെ. സുലോചന, പൂർവ വിദ്യാർഥികളായ ബി.അനിൽകുമാർ, ശശി ആമ്പല്ലൂർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ------- ഫോട്ടോ: KTL Rithi തലയോലപ്പറമ്പ് ഡി.ബി കോളജിൽ ഋതിയുടെ വാർഷികാഘോഷം പൂർവ വിദ്യാർഥികളും പൂർവാധ്യാപകരും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.