ജോലി നൽകിയില്ല​; പണം തിരികെ വാങ്ങിക്കൊടുത്ത് സൈബർ പൊലീസ്

​കോട്ടയം: വിദേശത്ത് നഴ്സിങ്​ കെയർടേക്കർ ജോലി നൽകാമെന്ന്​ വാഗ്ദാനം ചെയ്ത്​ ഒരു ലക്ഷം രൂപയും പാസ്പോർട്ട് രേഖകളും കൈവശപ്പെടുത്തി കബളിപ്പിച്ച ഓൺലൈൻ ഏജൻസിയിൽനിന്ന്​ വീട്ടമ്മക്ക്​ പണം തിരികെ വാങ്ങി നൽകി കോട്ടയം സൈബർ പൊലീസ്. ഓൺലൈൻ പരസ്യം കണ്ട് 2020 ഡിസംബറിലാണ്​ മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മ രണ്ട് തവണകളായി 50,000 രൂപ വീതം ഏജൻസിയുടെ ബാങ്ക് അക്കൗണ്ടിലേക്ക്​ നൽകിയത്​. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. ഇതോടെ വീട്ടമ്മ കോട്ടയം സൈബർ പൊലീസിനെ സമീപിച്ചു. ഓൺലൈൻ ഏജൻസിയുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് വീട്ടമ്മയുടെ അക്കൗണ്ടിലേക്ക്​ തുക മടക്കി നൽകാൻ നിർദേശിച്ചു. തുക അവരുടെ അക്കൗണ്ടിലേക്ക്​ കഴിഞ്ഞദിവസം ലഭിച്ചു. സമാനരീതിയിൽ ഒട്ടനവധി പരാതികൾ കോട്ടയം സൈബർ പൊലീസിന്റെ സജീവ അന്വേഷണത്തിലാണെന്ന് ജില്ല പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.