പൊൻകുന്നം ബസ് സ്റ്റാൻഡിൽ യാചകശല്യം

പൊൻകുന്നം: പൊൻകുന്നത്തെ സ്വകാര്യ ബസ് സ്റ്റാൻഡിൽ യാചകശല്യം രൂക്ഷമെന്ന്​ പരാതി. യാത്രക്കാർക്ക്​ ഇവർ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നതായും പരാതിയുണ്ട്​. നിരവധി യാചകരാണ് രാവിലെ മുതൽ സ്റ്റാൻഡിലും ബസുകളിലുമായി ഭിക്ഷാടനം നടത്തുന്നത്. ആന്ധ്ര, കർണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ഇവരിലധികവും. തിരക്കുള്ള സമയങ്ങളിൽ ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. പലപ്പോഴും ബസുകൾ പുറപ്പെട്ടുകഴിഞ്ഞ് ബസുകൾ നിർത്തിച്ചാണ് യാചകർ പുറത്തിറങ്ങുന്നത്. ഇത് ബസ് ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. യാചകരെ നിയന്ത്രിക്കുവാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ യാത്രക്കാർ ആവശ്യപ്പെടുന്നു. --------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.