കോട്ടയം: എം.ജി സർവകലാശാലക്ക് കീഴിലുള്ള കോളജുകളിലെ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വൻ വിജയം. ആകെ തെരഞ്ഞെടുപ്പ് നടന്ന 125 കോളജുകളിൽ 116ലും വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. കോട്ടയം ജില്ലയിൽ തെരഞ്ഞെടുപ്പ് നടന്ന 39 കോളജുകളിൽ 38 ഇടത്തും എസ്.എഫ്.ഐക്കാണ് ഭൂരിപക്ഷം. ഇടുക്കി ജില്ലയിൽ 27ൽ 24 ഇടത്തും പത്തനംതിട്ടയിൽ 18ൽ 17 ഇടത്തും എറണാകുളം ജില്ലയിൽ 41ൽ 37 ഇടത്തും വിജയിച്ചതായി എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. കെ.എസ്.യുവിന് മുൻതൂക്കമുള്ള പല കോളജുകളും പിടിച്ചെടുത്തതായും ഇവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.