കട്ടപ്പനയിലും ലബ്ബക്കടയിലും കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം

കട്ടപ്പന: കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കട്ടപ്പനയിലും ലബ്ബക്കടയിലും കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷം. ലബ്ബക്കട ജെ.പി.എം കോളജ്​ യൂനിയൻ തെരഞ്ഞെടുപ്പിനുശേഷം ലബ്ബക്കടയിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ എസ്.എഫ്‌.ഐ പ്രവർത്തകരുമായാണ് സംഘർഷം ഉണ്ടായത്. സംഘർഷം ഒഴിവാക്കാൻ എത്തിയ കട്ടപ്പന എസ്‌.ഐ കെ. ദിലീപ്കുമാറിനും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജെയ്‌സൺ തെക്കേപ്പറമ്പിലിനും പരിക്കേറ്റു. ഇരുവരും കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇതിന് തൊട്ടുപിന്നാലെ കട്ടപ്പന ഗവ. കോളജിലെ തെരഞ്ഞെടുപ്പിനുശേഷം കോളജ് പരിസരത്തുവെച്ച് കെ.എസ്.യു പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോബിൻ ഐമനത്തിനും കെ.എസ്.യു പ്രവർത്തകയായ ഗായത്രി നന്ദുവിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ജോബിന്‍റെ കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.