കോട്ടയം: പാവപ്പെട്ടവര്‍ക്ക് സഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും ക്രൈസ്തവ ധര്‍മമാണെന്നും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സഹായധനം നല്‍കുകയെന്നതാണ് സഭയുടെ ലക്ഷ്യമെന്നും ബാവ പറഞ്ഞു. ഭവന നിര്‍മാണ സഹായ പദ്ധതി പ്രസിഡന്‍റ് ഡോ. എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, സഭ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ. ഡാനിയേല്‍ തോമസ് എന്നിവര്‍ സംസാരിച്ചു KTG ORTHODOX ഓര്‍ത്തഡോക്സ് സഭ ഭവന നിര്‍മാണ സഹായ വിതരണം ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.