ചങ്ങനാശ്ശേരി: ചാലച്ചിറ-കല്ലുകടവ്-കോയിപ്പുറം ജങ്ഷൻ ആദ്യ റീച്ചിന്‍റെ നിർമാണോദ്ഘാടനം ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. ബി.എം ബി.സി നിലവാരത്തിൽ പുനർനിർമിക്കുന്ന റോഡിന്‍റെ മൊത്തം നിർമാണച്ചെലവ് 4.20 കോടിയാണ്. ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്ര ഉത്സവം ഏപ്രിൽ 23ന് നടക്കുന്നതിനാൽ അതിന് മുന്നോടിയായി റോഡിന്റെ പുനർനിർമാണം പൂർത്തീകരിക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ് നെടുംപറമ്പിൽ, അംഗങ്ങളായ ബിജു എസ്. മേനോൻ, ലൂസി ജോസഫ്, സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ. മുരളീധരൻ നായർ, കേരള കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജയിംസ് കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. KTL CHR 2 MLAചാലച്ചിറ-കല്ലുകടവ്-കോയിപ്പുറം ജങ്ഷൻ റോഡിന്റെ പുനർനിർമാണം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.