കോട്ടയം: മറിയപ്പള്ളി മുട്ടത്തെ പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞ് മരിച്ച ബി. അജികുമാറിന് (46) ഹൃദയാഘാതം സംഭവിച്ചെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണം സംഭവിച്ചത് ശ്വാസകോശത്തിൽ ചളിവെള്ളം കയറിയെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി 9.45ഓടെയായിരുന്നു മുട്ടത്തെ പാറക്കുളത്തിലേക്ക് ലോറി മറിഞ്ഞത്. തുടർന്ന് 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ശനിയാഴ്ച വൈകീട്ടോടെ ലോറി ഉയർത്തിയപ്പോൾ ഡ്രൈവർ ബി. അജികുമാറിന്‍റെ മൃതദേഹം കാബിനുള്ളിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, അപകടകാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഹൃദയാഘാതം സംഭവിച്ചതിനെതുടർന്ന് ലോറി നിയന്ത്രണം വിട്ടതാകാമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഇതോടെ മുട്ടത്തെ കൊഴുവത്തറ ഏജൻസിയെന്ന വളം ഡിപ്പോയിൽനിന്ന് യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാട്ട് പോകുന്നതിനിടെ പാറക്കുളത്തിലേക്ക് ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.