പൊൻകുന്നം: ലൈബ്രറി കൗൺസിലിന്‍റെ കാഞ്ഞിരപ്പള്ളി താലൂക്ക്തല ബാലവേദി സർഗോത്സവത്തിൽ പനമറ്റം ദേശീയ വായനശാല ഒന്നാംസ്ഥാനവും ചെറുവള്ളി പബ്ലിക് ലൈബ്രറി രണ്ടാംസ്ഥാനവും നേടി. ചിറക്കടവ് ഗ്രാമദീപം വായനശാലക്കാണ് മൂന്നാംസ്ഥാനം. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്‍റ് ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പൊൻകുന്നം സെയ്ദ്, പി.ജി. വസന്തകുമാരി, വി.എസ്. അപ്പുക്കുട്ടൻ, ടി.പി. രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ് പി.എൻ. സോജന്‍റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് സമ്മാനദാനം നിർവഹിച്ചു. KTL VZR 3 Balavedi Sargolsavam ചിത്രവിവരണം ലൈബ്രറി കൗൺസിലിന്‍റെ കാഞ്ഞിരപ്പള്ളി താലൂക്ക് സർഗോത്സവം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.