പാലാ-പൊൻകുന്നം ചെയിൻ സർവിസ് മുടങ്ങുന്നു

പൊൻകുന്നം: വർഷങ്ങളായി സർവിസ് നടത്തി വരുന്ന പാലാ-പൊൻകുന്നം ചെയിൻ സർവിസ് താളംതെറ്റലെന്ന്​ പരാതി. രാവിലെ 7.05നും 7.25നും പൊൻകുന്നത്തുനിന്ന് പാലാക്കുള്ള സർവിസാണ് സ്ഥിരമായി മുടക്കുന്നത്. അടുത്തിടെ ഈ സർവിസുകളുടെ സമയം ഏഴും 7.30 ആക്കി മാറ്റിയെങ്കിലും സർവിസ് നടത്തുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി അനാസ്ഥ കാട്ടുന്നതായാണ് ആക്ഷേപം. വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ സർവിസിനെ ആശ്രയിക്കുന്നത്​. സർവിസ് കൃത്യമായി നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം നേതൃയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്‍റ്​ ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, കെ.എ. എബ്രഹാം, രാഹുൽ ബി.പിള്ള, ഫിനോ പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.